ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര അഭിനയമികവു കൊണ്ട് മാത്രമല്ല ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ആര്‍ഭാടലോകത്ത് മാത്രം ഒതുങ്ങാതെ സാധാരണക്കാര്‍ക്കായും പ്രവര്‍ത്തിക്കുന്ന താരം അതിനായും തന്റെ വിലപ്പെട്ട സമയം മാറ്റിവെയ്ക്കാറുണ്ട്. പ്രിയങ്ക ഇപ്പോള്‍ സംസാരിക്കുന്നത് രോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയാണ്.
ബ്രിട്ടീഷ് രാജകുടുംബത്തിലെ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുത്ത ശേഷം പ്രിയങ്ക പോയത് അഭിനയത്തിരക്കുകളിലേയ്ക്കായിരുന്നില്ല. ബംഗ്ലാദേശിലേയ്ക്കാണ് താരം പോയത്.
മാസങ്ങളായി ദയനീയാവസ്ഥയില്‍ കഴിയുന്ന കോക്‌സ് ബസാറിലെ ക്യാമ്പിലേയ്ക്ക് യൂണിസെഫ് സംഘത്തോടൊപ്പമാണ് താരം പോയത്. യൂണിസെഫിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് പ്രിയങ്ക
അതിദയനീയമാണ് ക്യാമ്പിലെ കുട്ടികളുടെ അവസ്ഥയെന്നും, മഴക്കാലം അടുക്കുന്നതോടെ ഈ കുട്ടികളുടെ അവസ്ഥ കൂടുതല്‍ ദുരിതമയമാകുമെന്നും ഇവര്‍ക്ക് ലോകത്തിന്റെ സഹായം കൂടിയേ തീരൂ എന്നും പ്രിയങ്ക വ്യക്തമാക്കി.