പിഎന്‍ബി തട്ടിപ്പ്: നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് പ്രിയങ്ക ചോപ്ര പിന്മാറി

priyanka

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര സാമ്പത്തിക തട്ടിപ്പ് നടത്തിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് പിന്മാറി.

പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായ സാഹചര്യത്തിലാണ് താരത്തിന്റെ പിന്മാറ്റം.

Top