കോവിഡ് എന്ന മഹാമാരിയോട് ലോകം മുഴുവന്‍ പോരാടുമ്പോള്‍ പതിനേഴുകാരിയായ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് യൂണിസെഫുമായി ചേര്‍ന്ന് നടത്തുന്ന കാമ്പയിനിന് പിന്തുണ അറിയിച്ചിരിക്കുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
ഈ സാഹചര്യത്തില്‍ കരുതലില്ലാതെ കഴിയുന്ന കുട്ടികളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചാണ് ഈ കാമ്പയിന്‍ നടത്തുന്നത്. കാമ്പയിനിന് പിന്തുണ ആവശ്യപ്പെട്ട് യൂണിസെഫിന്റെ ദുരിതാശ്വാസ നിധിയുടെ ലിങ്ക് ട്വീറ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി.
കുഞ്ഞുകുട്ടികള്‍ ഇത്രയും വലിയൊരു അസുഖത്തിന്റെ ഇരകളാകുന്നത് എത്ര ഹൃദയഭേദകമായ കാര്യമാണ് എന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്.
It’s heartbreaking to see the effect of Covid-19 on vulnerable children across the world. They now have to cope with food shortages, strained healthcare systems, violence & lost education. We need to protect them.. the onus is on us.
(1/2)
— PRIYANKA (@priyankachopra) April 30, 2020
‘കരുതലില്ലാതെ കഴിയുന്ന കുട്ടികള്‍ ലോകം മുഴുവനുമുണ്ട്. കോവിഡ്-19 കാരണം അവര്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ അനവധിയാണ്, എത്ര വിഷമകരമാണ് ആ അവസ്ഥ.’
‘ഭക്ഷണമില്ലായ്മ, നല്ല ആരോഗ്യ പദ്ധതികളുടെ കുറവ്, അക്രമം, നഷ്ടമായ പഠനം ഇതെല്ലാം അവര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മളാണ് അവരെയും സംരക്ഷിക്കേണ്ടത്. അതിന്റെ ഉത്തരാവാദിത്വം നമ്മളിലുമാണ്’ എന്ന്് പ്രിയങ്ക ട്വീറ്റ് ചെയ്തു.