‘അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ല’; നിലപാട് വ്യക്തമാക്കി സോണിയ ഗാന്ധി

ഡൽഹി: അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഇല്ലെന്ന് നെഹ്റു കുടുംബം. കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് പ്രിയങ്ക ഗാന്ധിയുടെ പേര് ചർച്ച ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് നെഹ്റു കുടുംബം. സാധ്യമായ സേവനം പ്രിയങ്ക ഇപ്പോൾ പാർട്ടിക്ക് നൽകുന്നുണ്ട്. അധ്യക്ഷ പദവിയിൽ പ്രിയങ്കയുടെ പേര് ഉന്നയിക്കപ്പെടുന്നത് വിവാദങ്ങൾക്ക് കാരണമാകും. രാഹുൽ ഗാന്ധി സന്നദ്ധനായില്ലെങ്കിൽ പ്രിയങ്ക അധ്യക്ഷപദവി ഏറ്റെടുക്കണം എന്ന് ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലാണ് നെഹ്റു കുടുംബത്തിന്റെ നിലപാട്. ഈ നിർദ്ദേശം മുന്നോട്ടുവച്ച മുതിർന്ന നേതാക്കളോട് സോണിയാഗാന്ധിയാണ് നിലപാട് വ്യക്തമാക്കിയത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇനി തുടരാൻ ഇല്ലെന്ന് സോണിയ ഗാന്ധിയ വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് നേതൃത്വം പുതിയ അധ്യക്ഷനെ തേടുന്നത്. നെഹ്‌റു കുടുംബാംഗമല്ലാത്ത ഒരാൾ കോൺഗ്രസ് അധ്യക്ഷൻ ആകട്ടെ എന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Top