ന്യൂഡല്‍ഹി: നടന്‍ അക്ഷയ് കുമാറുമായുള്ള മോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു.
നടന്‍ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും രംഗത്തെത്തി. രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം.
പ്രധാനമന്ത്രിയാകുമെന്നത് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും സൈനികനാകാനാണ് ആഗ്രഹിച്ചതെന്നുമായിരുന്നു അക്ഷയ് കുമാറുമായുള്ള അഭിമുഖത്തില്‍ മോദി പറഞ്ഞത്. റിട്ടയര്‍ പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നുണ പറഞ്ഞത് ദീര്‍ഘ കാലം ജനങ്ങളുടെ മതിപ്പ് നേടാന്‍ കഴിയുകയില്ല. ചില ചിട്ടകള്‍ പാലിക്കുന്ന വ്യക്തിയാണ് താനെന്നും മോദി പറഞ്ഞിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാബ് നബി ആസാദുമായി നല്ല ബന്ധമാണുള്ളത്. തെരെഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമതാ ബാനര്‍ജി എല്ലാവര്‍ഷവും കുര്‍ത്ത സമ്മാനിക്കാറുണ്ട്. തെരെഞ്ഞെടുപ്പ് സമയത്ത് ഈ കാര്യം പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇത് പറയാന്‍ തനിക്ക് മടിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു