ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊല കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി സംരക്ഷിക്കുന്നതു കൊണ്ടാണ് അജയ് മിശ്ര അന്വേഷണ പരിധിയില്‍ വരാത്തതെന്ന് പ്രിയങ്ക ചൂണ്ടികാട്ടി.
അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. അജയ് മിശ്ര അന്വേഷണ പരിധിയില്‍ വരാത്തതിലൂടെ വേട്ടക്കാരനൊപ്പമാണ് പ്രധാനമന്ത്രിയെന്ന് വ്യക്തമായതായി അവര്‍ പറഞ്ഞു. മോദിയുടെ കര്‍ഷക പ്രേമം കാപട്യമെന്നും പ്രിയങ്ക വിമര്‍ശിച്ചു.
झूठी माफी और कानून वापस लेने जैसे चुनावी कदम भी मोदी जी की किसान विरोधी सोच को ढक नहीं सकते।
वे रक्षक के पद पर हैं, लेकिन भक्षक के साथ खड़े हैं।
लखीमपुर खीरी नरसंहार मामले की चार्जशीट में भी केंद्रीय गृह राज्य मंत्री के बेटे ही किसानों को कुचलने की घटना के मुख्य आरोपी हैं…1/2— Priyanka Gandhi Vadra (@priyankagandhi) January 3, 2022
അതേസമയം ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആശിഷ് മിശ്ര മുഖ്യപ്രതിയാണെന്ന് ചൂണ്ടികാട്ടിയുള്ള കുറ്റപത്രത്തില്‍ കരുതികൂട്ടിയുള്ള കൊലപാതമാണ് നടന്നതെന്നും വിശദീകരിച്ചിട്ടുണ്ട്. ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം നടന്ന് കൃത്യം തൊണ്ണൂറാം ദിവസമാണ് അയ്യായിരം പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം നല്‍കിയിരിക്കുന്നത്.