ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ ആലത്തൂരില്‍ നിന്നുള്ള നിയുക്ത എം പി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ആലത്തൂരില്‍നിന്ന് ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള രമ്യയുടെ യാത്രയെ കുറിച്ചുള്ള ഒരു വീഡിയോ പങ്കുവെച്ചാണ് പ്രിയങ്ക അഭിനന്ദനം അറിയിച്ചത്.
https://www.facebook.com/priyankagandhivadra/videos/2390758637823140/
ദിവസവേതനക്കാരിയായ അമ്മയുടെ മകളായ രമ്യ, പ്രദേശിക സന്നദ്ധ സംഘടനയില്‍ അറുനൂറു രൂപ മാസശമ്പളത്തിന് ജോലി ചെയ്തതിനെ കുറിച്ചു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.തുടര്‍ന്ന് 2011 ല്‍ ടാലന്റ് സെര്‍ച്ചിലൂടെ രാഹുല്‍ ഗാന്ധി രമ്യയെ കണ്ടെത്തിയ കാര്യവും തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട ചുമതല രമ്യ നിര്‍വഹിച്ചതിനെ കുറിച്ചും വീഡിയോ പരാമര്‍ശിക്കുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും സഹപ്രവര്‍ത്തകരുടെയും അഭിപ്രായത്തെ മറികടന്നാണ് രാഹുല്‍ രമ്യക്ക് മത്സരിക്കാന്‍ അവസരം നല്‍കിയത്. കേരളത്തില്‍നിന്നുള്ള ഏകവനിതാ എം പിയാണ് രമ്യ. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു-എന്നു പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.