ഡല്‍ഹി: രാജ്യത്ത് കോവിഡ് പടര്‍ത്തിയത് കോണ്‍ഗ്രസാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രിയങ്ക ഗാന്ധി. ലോക്ക്ഡൗണ്‍ സമയത്ത് പാവപ്പെട്ടവര്‍ കാല്‍നടയായി വീടുകളിലേക്ക് മടങ്ങുമ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്ന് പ്രിയങ്ക ചോദിച്ചു.
ജനങ്ങള്‍ നിസ്സഹായരായിരിക്കുന്നതാണോ പ്രധാനമന്ത്രി കാണാന്‍ ആഗ്രഹിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു. കുടിയേറ്റക്കാരുടെ മടക്കയാത്രയില്‍ കൊവിഡ് പടര്‍ന്നെങ്കില്‍ മോദി നടത്തിയ വലിയ റാലികളുടെ കാര്യം കൂടി വിശദീകരിക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചത്.