വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ നിന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. നരേന്ദ്ര മോദിക്കെതിരെ വാരാണസിയില്‍ മത്സരിച്ചാല്‍ പ്രിയങ്ക ജയിക്കുമെന്ന് ഉറപ്പാണ്. വാരാണസിക്കാര്‍ക്ക് പ്രിയങ്കയെ വേണം. റായ്ബറേലി, വാരാണസി, അമേഠി എന്നിവയിലെ പോരാട്ടം ബിജെപിക്ക് കഠിനമാകുമെന്നും റാവത്ത്. ശരദ് പവാര്‍-അജിത് പവാര്‍ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്താമെങ്കില്‍ എന്തുകൊണ്ട് ശരദ് പവാറിനും അജിത് പവാറിനും ആയിക്കൂടാ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ശരദ് പവാര്‍ ഉടന്‍ ഇതിനെക്കുറിച്ച് സംസാരിക്കും. ഇന്ത്യാ ബ്ലോക്ക് മീറ്റിംഗിലേക്ക് ശരദ് പവാര്‍ അജിത് പവാറിനെ ക്ഷണിച്ചുവെന്ന് കരുതുന്നു എന്നും റാവത്ത് കൂട്ടിച്ചേത്തു.