ന്യൂഡല്‍ഹി : വിവിധ സംസ്‌കാരങ്ങളെയും മതങ്ങളെയും ബിജെപി ബഹുമാനിക്കുന്നില്ലെന്നും അവര്‍ക്ക് ഭരണഘടനയോടും ബഹുമാനമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.
ഭരണഘടനയെ നശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും പ്രിയങ്ക വ്യക്തമാക്കി. ഇന്ന് മഹാപുരുഷന്‍ അംബേദ്കറിന്റെ ജന്‍മദിനമാണ്. ഭരണഘടനയിലൂടെ അദ്ദേഹമാണ് ഈ രാജ്യത്തിന് അടിത്തറ പാകിയത്. ഈ ഭരണഘടനയെ മാനിക്കുക എന്നത് എല്ലാ നേതാക്കളുടെയും ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.