ന്യൂഡല്‍ഹി : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മകന്‍ റെഹാന്‍ വദ്ര കന്നിവോട്ട് ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 19 വയസ്സ് പൂര്‍ത്തിയായ റെഹാന് വോട്ടുണ്ടായിരുന്നു. പരീക്ഷാതിരക്ക് കാരണമാണ് മകന്‍ വോട്ട് ചെയ്യാതിരുന്നതെന്നും തെരഞ്ഞെടുപ്പിന് മുമ്പ് സഹോദരി മിറായോടൊപ്പമാണ് റെഹാന്‍ ലണ്ടനിലേക്ക് പോയതെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു.
രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയിലും സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും റെഹാനും മിറായയും പ്രചാരണത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.
യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നിർമാണ് ഭവനിലെയും പ്രിയങ്ക ഗാന്ധി ലോധി എസ്റ്റേറ്റിലെ പോളിംഗ് ബൂത്തിലുമെത്തി വോട്ട് ചെയ്തു. രാഹുൽ ഗാന്ധിയുടെ പോളിംഗ് ബൂത്തിൽ തന്നെയായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെയും വോട്ട്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സിവിൽ ലൈൻ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കൊഹ്‌ലി ഗുരുഗ്രാമിലും ഈസ്റ്റ് ഡൽഹി ബിജെപി സ്ഥാനാർഥി ഗൗതം ഗംഭീർ ഡൽഹിയിലും വോട്ട് ചെയ്തു. ഡൽഹി മലയാളികളും രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.