കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിയുടെ കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും; ചോദ്യം ചെയ്‌തേക്കും

ഡല്‍ഹി: സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാനയില്‍ പ്രിയങ്ക ഗാന്ധിയും വാദ്രയും ചേര്‍ന്ന് ഭൂമി വാങ്ങി എന്നും അത് കൂട്ടുപ്രതി സിസി തമ്പിക്ക് വിറ്റതായും ഇഡി. വസ്തു ഇടപാടില്‍ സിസി തമ്പി നല്‍കിയത് കള്ളപ്പണം ആണെന്നും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു.

സഞ്ജയ് ഭണ്ഡാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ പേര് പരാമര്‍ശിച്ചത്. ഹരിയാനയില്‍ ഒരു ഭൂമി പ്രിയങ്ക ഗാന്ധിയും റോബര്‍ട്ട് വാദ്രയും ചേര്‍ന്ന വാങ്ങിയതായും കള്ളപ്പണക്കേസിലെ കൂട്ടുപ്രതി സിസി തമ്പിക്ക് ഇതേ വസ്തു വിറ്റതായും ഇഡി കണ്ടെത്തി.

വസ്തു ഇടപാടില്‍ കൈപ്പറ്റിയത് കള്ളപ്പണം ആണെന്നതാണ് ഇഡി പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വിശദീകരിച്ചത്. കേസിലെ കുറ്റപത്രത്തില്‍ നേരത്തെ റോബര്‍ട്ട് വാദ്രയുടെ പേര് ഇഡി ഉള്‍പ്പെടുത്തിയിരുന്നു. റോബര്‍ട്ട് വാദ്രയും സിസി തമ്പിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായാണ് ഇഡി കോടതിയെ അറിയിച്ചത്.കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇഡിയും സിബിഐയും കേസില്‍ അന്വേഷണം നടത്തുന്നത്.

Top