ശരണ്യ പൊന്‍വണ്ണന്റെ മകള്‍ പ്രിയദര്‍ശിനി വിവാഹിതയായി

തെന്നിന്ത്യന്‍ നടി ശരണ്യ പൊന്‍വണ്ണന്റെ മകള്‍ പ്രിയദര്‍ശിനി വിവാഹിതയായി. വിഘ്നേഷാണ് വരന്‍. ചെന്നൈയിലാണ് ശരണ്യ- പൊന്‍വണ്ണന്‍ ദമ്പതികളുടെ മൂത്ത മകള്‍ പ്രിയദര്‍ശിനിയും വിഘ്നേഷും തമ്മിലുള്ള വിവാഹം നടന്നത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബവും വിവാഹവിരുന്നില്‍ സാന്നിധ്യമറിയിച്ചു. സംവിധായകനും നടനുമായ പൊന്‍വണ്ണനാണ് ആലപ്പുഴ സ്വദേശിയായ ശരണ്യയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് പ്രിയദര്‍ശിനിയെ കൂടാതെ ചാന്ദിനിയെന്നൊരു മകള്‍ കൂടിയുണ്ട്.

സംവിധായകന്‍ എം.പി രാജിന്റെ മകളാണ് ശരണ്യ. 1996ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തെന്‍മേര്‍ക്ക് പറുവക്കാട്ര്, വണക്കം വാദ്യാരേ, കറുത്തമ്മ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും തെലുങ്കിലെ ഒട്ടനവധി പ്രശസ്ത സിനിമകളിലും ഭാഗമായി.

മലയാളത്തില്‍ ഒരു കുപ്രസിദ്ധ പയ്യന്‍, അര്‍ത്ഥം, കളേഴ്സ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്തു. വേലയില്ലാ പട്ടതാരി, കൊലമാവ് കോകില, 24, റെമോ, ചാരുലത ചിത്രങ്ങളിലെ അമ്മ വേഷങ്ങളും ശ്രദ്ധ നേടിയ പ്രകടനങ്ങളാണ്. തെന്‍മേര്‍ക്ക് പറുവക്കാട്ര് ചിത്രത്തിലൂടെ 2011ലെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ശരണ്യ കരസ്ഥമാക്കിയിട്ടുണ്ട്.

 

 

Top