കോട്ടയം: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി. അഡ്വ.ബിനു പുളിക്കകണ്ടത്തിനും ബൈജു കൊല്ലംപറമ്പിലിനും മര്‍ദ്ദനമേറ്റു. സിപിഎം – കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
ഭരണത്തിലേറിയത് മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയ ഘട്ടത്തില്‍ ഒരു ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗണ്‍സിലര്‍ ഉന്നയിച്ചു. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തുകയും പിന്നീട് വാക്ക് തര്‍ക്കവും കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു.