ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ബംഗാള്‍ വാരിയേഴ്സിനും ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനും വിജയം. തെലുഗ് ടൈറ്റന്‍സിനെ 30-25 എന്ന സ്കോറിന് തോല്‍പ്പിച്ച് ബംഗാള്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്സ് ഒരിക്കല്‍ക്കൂടി തോറ്റപ്പോള്‍ ജയ്പൂര്‍ ടീം ആദ്യ ജയം സ്വന്തമാക്കി. സ്കോര്‍ 36-33.
മണിന്ദര്‍ സിങ്ങിന്റെ ഫോമാണ് ബംഗാള്‍ വാരിയേഴ്സിന് ഒരിക്കല്‍ക്കൂടി തുണയായത്. താരം 11 പോയന്റുകള്‍ നേടി മുന്നിട്ടുനിന്നു. ഹരിയാണയ്ക്കുവേണ്ടി നവീന്‍ 17 പോയന്റുകള്‍ നേടിയെങ്കിലും ടീമിന് ജയിക്കാനായില്ല. ജയ്പൂരിന് വേണ്ടി നിതിന്‍ റാവല്‍ 10 പോയന്റിലധികം നേടി ടീമിന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു.