ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനും ബംഗാള്‍ വാരിയേഴ്സിനും വിജയം. പൂണേരി പള്‍ട്ടാനെ 35-20 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഗുജറാത്തിന്റെ ജയം. ബംഗളുരു ബുള്‍സിന് 44-37 എന്ന സ്‌കോറിന് ബംഗാള്‍ വാരിയേഴ്സും തറപറ്റിച്ചു.
ഏഴു പോയന്റുകളോടെ സച്ചിനും 5 പോയന്റോടെ പ്രപഞ്ചനും ഗുജറാത്തിനായി തിളങ്ങി. ഗുജറാത്ത് പ്രതിരോധനിര 14 ടാക്കിള്‍ പോയന്റുകളും ടീമിനായി സ്വന്തമാക്കി. പൂണേരി പള്‍ട്ടാന്റെ റെയ്ഡേഴ്സ് പരാജയപ്പെട്ടതാണ് തിരിച്ചടിക്ക് കാരണം.
മറ്റൊരു മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിനായി മനിന്ദര്‍ സിങ് 17 പോയന്റുകള്‍ നേടി. രവീന്ദ്ര രമേഷ് എട്ടു പോയന്റുകള്‍ സ്വന്തമാക്കി. ബംഗളുരുവിനായി രോഹിത് കുമാര്‍, ഹരീഷ് നായിക് എന്നിവര്‍ 9 പോയന്റുകള്‍ വീതവും പവന്‍ കുമാര്‍ ഏഴു പോയന്റും നേടി.