ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തമിഴ് തലൈവാസും ഹരിയാണ സ്റ്റീലേഴ്സും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. മറ്റൊരു മത്സരത്തില്‍ യു മുംബ ബെംഗളുരു ബുള്‍സിനെ 32-29 എന്ന സ്‌കോറിന് കീഴ്പ്പെടുത്തി. ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തില്‍ 32-32 എന്ന സ്‌കോറിലാണ് തലൈവാസും സ്റ്റീലേഴ്സും പിരിഞ്ഞത്.
തമിഴ് തലൈവാസിനായി സുകേഷ് ഹെഗ്ഡെ ഏഴും അജയ് താക്കൂര്‍ ആറും മന്‍ജീത് ചില്ലാര്‍ നാലും പോയന്റുകള്‍ സ്വന്തമാക്കി. മത്സരം പകുതി സമയത്ത് പിരിയുമ്പോള്‍ 19-15 എന്ന നിലയില്‍ ഹരിയാണ മുന്നിലായിരുന്നു.