ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തെലുഗ് ടൈറ്റന്‍സിനും പൂണേരി പള്‍ട്ടാനും വിജയം. പൂണേരി പള്‍ട്ടാന്‍ ജയ്പൂര്‍ പിങ്ക് പാന്ഥേഴ്‌സിനെ 29-25 എന്ന സ്‌കോറിനും തെലുഗ് ടൈറ്റന്‍സ് പറ്റ്‌ന പൈറേറ്റ്‌സിനെ 35-31 എന്ന സ്‌കോറിനുമാണ് തോല്‍പ്പിച്ചത്. വിശാല്‍ ഭരദ്വാജിന്റെയും അബോസര്‍ മിഖാനിയുടെയും തകര്‍പ്പന്‍ പ്രതിരോധമാണ് തെലുഗ് ടൈറ്റന്‍സിന്റെ ജയത്തിന് ആധാരം.
പറ്റ്‌നയ്ക്കു വേണ്ടി മന്‍ജീത്തും, വിജയിയും ചേര്‍ന്ന് 16 പോയന്റുകള്‍ നേടി. തെലുഗ് ടൈറ്റന്‍സിനുവേണ്ടി രാഹുല്‍ ചൗധരി ഏഴ് റെയ്ഡ് പോയന്റുകളും സ്വന്തമാക്കി. ആകെ 18 ടാക്കിള്‍ പോയന്റുകളും പള്‍ട്ടന്മാര്‍ സ്വന്തമാക്കി. പള്‍ട്ടാന് വേണ്ടി രവികുമാര്‍ ആറ് ടാക്കിള്‍ പോയന്റുകളാണ് നേടിയത്.