ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തെലുഗ് ടൈറ്റന്‍സിനും യു മുംബൈയ്ക്കും വിജയം. തെലുഗ് ടൈറ്റന്‍സ് പൂണേരി പള്ട്ടാന് മത്സരത്തില്‍ 28-25 എന്ന നിലയിലായിരുന്നു ടൈറ്റന്‍സിന്റെ വിജയം. രണ്ടാം മത്സരത്തില്‍ യു മുംബൈ 41-24 എന്ന സ്കോറില്‍ യുപി യോദ്ധയേയും തോല്‍പ്പിച്ചു.
രാഹുല്‍ എട്ടും നീലേഷ് ആറും ക്രുഷന് നാലും പോയന്റുകള്‍ നേടി. പൂണെയ്ക്കുവേണ്ടി സന്ദീപ് നര്‍വാള്‍ ഏഴും അക്ഷയ് ജാദവും മോനുവും ചേര്‍ന്ന് അഞ്ച് വീതവും പോയന്റുകള്‍ നേടി.
കളിക്കാരുടെ ഓള്‍റൗണ്ട് പ്രകടനമാണ് യു മുംബൈയ്ക്ക് ജയമൊരുക്കിയത്. ദര്ശന് കടിയന്‍, സിദ്ധാര്‍ഥ് ദേശായി, സുരീന്ദര്‍ സിങ് എന്നിവര്‍ ഏഴു വീതവും ഫസല്‍ ആറു പോയന്റും നേടി. യോദ്ധയ്ക്കായി നരേന്ദര്‍, സച്ചിന് കുമാര്‍ എന്നിവര്‍ അഞ്ചുവീതം പോയന്റുകളാണ് നേടിയത്.