ന്യൂഡല്‍ഹി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ തെലുഗ് ടൈറ്റന്‍സും യുപി യോദ്ധയും സമനിലയില്‍ പിരിഞ്ഞു. കുറഞ്ഞ സ്കോര്‍ പിറന്ന മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സും യുപി യോദ്ധയും 26-26 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.
സോണ്‍ ബിയിലെ മത്സരത്തില്‍ തെലുഗ് ടൈറ്റന്‍സും യുപി യോദ്ധയും മികച്ച പ്രതിരോധമാണ് കാഴ്ചവെച്ചത്. തെലുഗ് ടീമിനായി നീലേഷ് സാലുങ്കെ, മൊഹ്സെന്‍, അബോസര്‍ എന്നിവര്‍ നാലു പോയന്റുകള്‍ വീതം നേടി.
സൂപ്പര്‍താരം രാഹുല്‍ ചൗധരിക്ക് 3 പോയന്റു മാത്രമാണ് നേടാനായത്. യുപി യോദ്ധയ്ക്കു വേണ്ടി സച്ചിന് കുമാര്‍ 5 പോയന്റുകളും ശ്രീകാന്ത് ജാദവ്, റിഷാങ്ക്, നിതേഷ് കുമാര്‍ എന്നിവര്‍ 4 പോയന്റു വീതവും സ്വന്തമാക്കി.