ആത്മഹത്യാ ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ സേന ;സണ്ണിയുടെ പരിപാടിക്ക് വിലക്ക്

sunny-leone-intollerence.jpg.image.784.410

ബംഗളൂരു: കര്‍ണാടക രക്ഷണ വേദികെ യുവ സേനയുടെ ആത്യമഹത്യ ഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പുതുവര്‍ഷ പാര്‍ട്ടി കര്‍ണാടക സര്‍ക്കാര്‍ വിലക്കി.

ആഘോഷ പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്ന് കര്‍ണാടക രക്ഷണ വേദികെ യുവ സേന ഭീഷണിപ്പെടുത്തിയതനെ തുടര്‍ന്നാണ് വിലക്ക്.

ബംഗളൂരുവിലെ ഒരു ഹോട്ടലില്‍ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന ‘സണ്ണി നൈറ്റ് ഇന്‍ ബംഗലുരു ന്യൂ ഈവ് 2018’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് ഒരു സ്വകാര്യ ഗ്രൂപ്പാണ്.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനെതിരായ കടന്നാക്രമണമാണ് സണ്ണിയുടെ പാര്‍ട്ടിയെന്ന് ആരോപിച്ചാണ് സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയത്.

നേരത്തെ സംഘടന സണ്ണിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.

Top