സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡിക്കെതിരായ അന്വേഷണം; ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാനുള്ള അനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവാണ് സ്റ്റേ ചെയ്തത്. ഇഡി ഡെപ്യുട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയില്‍ ജനുവരി രണ്ടാം വാരം വിശദമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പിന്നീട് ഹൈക്കോടതി എഫ് ഐ ആര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ അന്വേഷണ വിവരങ്ങള്‍ വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും തുടര്‍നടപടിയില്‍ തീരുമാനം എടുക്കാം എന്നുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

Top