തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് റോബര്‍ട്ട് വാദ്ര

ന്യൂഡല്‍ഹി: തന്റെ പേരില്‍ കേസുകള്‍ ഒന്നുമില്ലെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും
വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര. കേസുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ മാധ്യമ സൃഷ്ടിയും ജനശ്രദ്ധ തിരിച്ചുവിടുന്നതുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിക്കെതിരായ അന്വേഷണം തന്റെ അന്തസിനെയും പ്രശസ്തിയെയും ബാധിച്ചുവെന്നും തനിക്കെതിരെ കേസ് നിലനില്‍ക്കുന്നില്ലെന്ന് അധികാരികള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സത്യം ഒരുനാള്‍ പുറത്തുവരും. അന്വേഷണ ഏജന്‍സി തന്നോട് വീണ്ടും ചില രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി ഇതുതന്നെയാണ് അവര്‍ ചെയ്യുന്നതെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു.

Top