ഉത്തര്‍പ്രദേശ്: ബി ജെ പി എം എല്‍ എ നന്ദകിഷോര്‍ ഗര്‍ജാറിന് നേരെ വെടിവെച്ചകേസില്‍ ഉത്തര്‍പ്രദേശ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
നാല് ബൈക്കുകളിലായെത്തിയ സംഘം എം എല്‍ എക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30 ഓടെ ഫറുഖ്‌നഗറിലെ ഹിന്‍ഡണ്‍ പാലത്തിനു സമീപമാണ് സംഭവം നടന്നത്.
തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ എം എല്‍ എക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അപ്പോള്‍ തന്നെ തിരിച്ചടിച്ചു. എം എല്‍ എ തന്റെ ജന്മനാട്ടിലേക്ക് പോവുമ്പോഴായിരുന്നു സംഭവം.