മുഖ്യമന്ത്രിയുടെ ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് എ.സി മൊയ്തീന്‍

തൃശൂര്‍ : പ്രളയബാധിതര്‍ക്കായുള്ള മുഖ്യമന്ത്രിയുടെ ധനസഹായം പതിനായിരം രൂപ വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ഇതിനായി പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പറുകള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ ചിലതാണ് നാളെ തുറക്കാത്തത്. 31 ന് മുഴുവന്‍ സ്‌കൂളുകളും തുറക്കും.

ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്‌കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Top