കോടതി വിധി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കും, റീ കൗണ്ടിങ് വീഡിയോയില്‍ പകര്‍ത്തും; പ്രിന്‍സിപ്പാള്‍

തൃശൂര്‍: കേരള വര്‍മ്മ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം റദ്ദാക്കുകയും റീ കൗണ്ടിങ് നടത്താന്‍ ഉത്തരവിടുകയും ചെയ്ത കോടതി വിധിയില്‍ പ്രതികരിച്ച് പ്രിന്‍സിപ്പാള്‍ വി എ നാരായണന്‍. കോടതി വിധി പ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കും. അസാധു വോട്ടിന്റെ കാര്യത്തിലടക്കം യൂണിവേഴ്‌സിറ്റി മാനദണ്ഡ പ്രകാരം നടപടി സ്വീകരിക്കും. റീ കൗണ്ടിങ് വീഡിയോയില്‍ പകര്‍ത്തും. സുതാര്യമായ റീ കൗണ്ടിങ് നടത്തുമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ എസ് യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ പറഞ്ഞു. കെ എസ് യു ഉയര്‍ത്തിയ വാദം കോടതി അംഗീകരിച്ചു. വിധിയില്‍ അഭിമാനമുണ്ട്. സുതാര്യമായി റീ കൗണ്ടിങ്ങ് നടത്തിയാല്‍ കെ എസ് യു വിജയിക്കുമെന്നും ശ്രീക്കുട്ടന്‍ പറഞ്ഞു. അതേസമയം കേരള വര്‍മ്മയില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ് യുവിന്റെ ആവശ്യം തള്ളി ഹൈക്കോടതി.

റീ കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കണമെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ക്കും കോളജ് പ്രിന്‍സിപ്പലിനുമാണ് സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ജസ്റ്റിസ് ടിആര്‍ രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

Top