തിരുവനന്തപുരം : മലയാളത്തിലെ ആദ്യകാല സിനിമാനിര്‍മാതാവും മെരിലാന്‍ഡ് സ്റ്റുഡിയോയുടെ സ്ഥാപകനുമായ പരേതനായ പി സുബ്രഹ്മണ്യത്തിന്റെ മകന് എസ് കുമാര്‍ അന്തരിച്ചു. വഴുതക്കാട്ടെ വീട്ടിലായിരുന്നു അന്ത്യം.
മലയാള സിനിമയിലെ എണ്പതു കാലഘട്ടങ്ങളില്‍ സജീവമായിരുന്ന ശാസ്താ പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയുടെ ഉടമസ്ഥനും തിരുവനന്തപുരം ന്യൂ തിയേറ്റര്‍, ശ്രീകുമാര്‍ ഉള്‍പ്പെടുന്ന സിറ്റി തീയേറ്റര്‍ ശൃംഖലയുടെ ഡയറക്ടറുമായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പകല്‍ 12ന് കോവിഡ് മാനദണ്ഡം പാലിച്ച് തമ്പാനൂര്‍ ന്യൂ തിയറ്ററില്‍ പൊതുദര്‍ശനമുണ്ടാകും. സംസ്കാരം മൂന്നിന് നേമം മെറിലാന്ഡ്സ്റ്റുഡിയോയില് നടക്കും.