കാവ്യയുടെ പേര് പറയിച്ചത് ആളൂർ, ബ്ലാക്ക് മെയിലിങ്ങിന് വേണ്ടിയെന്ന് സജി നന്ത്യാട്ട്

കൊച്ചി: പള്‍സര്‍ സുനിയെ കൊണ്ട് കാവ്യ മാധവന്റെ പേര് പറയിച്ചത് അഭിഭാഷകന്‍ ആളൂര്‍ ആണെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്.

കാവ്യയും അമ്മയും തന്നെ ഒത്തുതീര്‍പ്പിന് വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് അഭിഭാഷകന്‍ ആളൂര്‍ അനില്‍ തോമസ് എന്ന വ്യക്തിയോട് പറഞ്ഞു.

ഇത് ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമാണ്. ആളൂര്‍ വന്നതിന് ശേഷമാണ് ഈ കേസിന്റെ ഗതി മാറുന്നത്.

ആളൂരിന്റ ജൂനിയര്‍മാര്‍ ഇയാള്‍ കേസ് ഏറ്റെടുക്കുന്നതിനു മുന്‍പ് തന്നെ ജയിലില്‍ വന്നിരുന്നു.

ദിലീപിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് വേണ്ടിയാണ്. സെറ്റില്‍മെന്റിനാണ് ആളൂര്‍ ശ്രമിക്കന്നതെന്നും സജി നന്ത്യാട്ട് പറഞ്ഞു.

Top