കൊച്ചി: തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ ഇന്ന് മദ്യം ഉത്പാദനം പുനരാരംഭിക്കില്ല. പൊലീസ്, എക്‌സൈസ്, ബിവറേജ്, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് പരിശോധിക്കും. ഇതിനു ശേഷമേ ഈ വിഷയത്തില്‍ തീരുമാനം ആവുകയുള്ളൂ. നേരത്തെ ജവാന്‍ മദ്യ നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അറിയിച്ചതിനേത്തുടര്‍ന്ന് ജോലിക്ക് എത്തിയ തൊഴിലാളികള്‍ തിരികെപോയി.
ജില്ലാ പൊലീസ് മേധാവി ആര്‍.നിശാന്തിനി ഇന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്‌സില്‍ പരിശോധന നടത്തുന്നുണ്ട്. അതേസമയം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നീക്കം വൈകുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ പുളിക്കീഴ് എസ്എച്ച്ഒ സ്ഥലം മാറിയതിനെ തുടര്‍ന്നാണ് ഇത്. പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് പഠിച്ചതിന് ശേഷമാകും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുക.