ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മ്മിത കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് Vന്റെ ഉല്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ പനെസീ ബയോടെക്കാണ് വാക്‌സിന്‍ നിര്‍മിക്കുന്നത്. റഷ്യന്‍ ഡയറക്ടറ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡല്‍ഹിയിലെ പനെസീ ബയോടെക്കുമായി ചേര്‍ന്ന് പ്രതിവര്‍ഷം 10 കോടി ഡോസ് ഉല്പാദിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. പനെസീയില്‍ നിര്‍മിക്കുന്ന ആദ്യ ബാച്ച് വാക്‌സിന്‍ ഗുണനിലവാര പരിശോധനയ്ക്കായി മോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടായ ഗമേലിയയിലേക്ക് അയയ്ക്കും.
ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മാതാക്കളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ജിഎംപി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണെന്നും നേരത്തേ തന്നെ ലോകാരോഗ്യസംഘടനയുടെ യോഗ്യത നേടിയിട്ടുളളതായണെന്നും ആര്‍ഡിഐഎഫിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഡോ.റെഡ്ഡീസില്‍ നടന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 12-നാണ് സ്പുട്‌നിക് Vന്റെ അടിയന്തര ഉപയോഗത്തിന് രാജ്യം അനുമതി നല്‍കുന്നത്. ഇന്ത്യയിലെ വാക്‌സിന്റെ ബ്രാന്‍ഡ് കസ്റ്റോഡിയനായ ഡോ.റെഡ്ഡീസ് ഉള്‍പ്പടെ അഞ്ച് ഇന്ത്യന്‍ കമ്പനികളുമായാണ് ആര്‍ഡിഐഫ് കരാര്‍ ഉണ്ടാക്കിയിരുന്നത്.