പ്രഫ. ടി.ജെ.ജോസഫിനു നരേന്ദ്ര മോദി പങ്കെടുക്കുന്ന മറൈന്‍ ഡ്രൈവിലെ സമ്മേളനത്തിലേക്ക് ക്ഷണം

കൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളജ് മലയാളം അധ്യാപകന്‍ ടി.ജെ.ജോസഫിന് നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലേക്കു ക്ഷണം. ഉച്ചയ്ക്ക് ഒന്നിന് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരുടെ’ സമ്മേളനത്തിലേക്കാണ് പ്രഫ. ടി.ജെ.ജോസഫിനു ക്ഷണം.

കൈവെട്ടു കേസിലെ ഒന്നാം പ്രതി അശമന്നൂര്‍ നൂലേലി മുടശേരി സവാദിനെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ണൂര്‍ മട്ടന്നൂരില്‍നിന്ന് പിടികൂടിയിരുന്നു. മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് പ്രതികള്‍ അധ്യാപകന്റെ കൈവെട്ടിയത്.

Top