തിരുവനന്തപുരം : മരുന്നുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം സംസ്ഥാനത്ത് തല്‍ക്കാലം നടപ്പാക്കില്ലന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍.
ചുമ,പനി തുടങ്ങി സാധാരണ അസുഖങ്ങളുടേതുള്‍പ്പടെയുള്ള 444 മരുന്ന് സംയുക്തങ്ങള്‍ നിരോധിക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റ തീരുമാനം.
എന്നാല്‍ 2016 മാര്‍ച്ചില്‍ 344 മരുന്നുകള്‍ നിരോധിച്ചിറക്കിയ ഉത്തരവിനെതിരെ മരുന്ന് കമ്പനികള്‍ നല്‍കിയ പരാതി സുപ്രീംകോടതി പരിഗണിച്ച് വരികയാണ്.
ആ കേസില്‍ വിധിയുണ്ടായ ശേഷം നിരോധനം നടപ്പിലാക്കിയാല്‍ മതിയെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ സംസ്ഥാന മരുന്ന് പരിശോധനാ വിഭാഗത്തെ അറിയിച്ചത്.
നിരോധനപട്ടികയിലുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും കൂടുതല്‍ ഗുണനിലവാരമുള്ള മറ്റ് മരുന്നുകള്‍ വിപണിയിലുണ്ട്. അതുകൊണ്ട് തന്നെ നിരോധനം നിലവില്‍ വന്നാലും സംസ്ഥാനത്ത് കാര്യമായി ബാധിക്കില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറയുന്നു.
അതേസമയം നിരോധനത്തേക്കുറിച്ച് മാധ്യമങ്ങളില്‍ കണ്ട അറിവേയുള്ളുവെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.