മനാമ: പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്നതിവനാവശ്യമായ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
നോര്‍ക്ക ശക്തിപ്പെടുത്തും. എംബസികളുടെും നിയമവിദഗ്ധരുടെയും സഹായത്തോടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിയമ സഹായ കേന്ദ്രം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമ സഹായം ആവശ്യമുള്ള പ്രവാസികള്‍ക്ക് ഇതുവഴി സഹായമെത്തിക്കും. സ്വയം കാരണത്താലല്ലാതെ ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി മലയാളികളെ ആറു മാസക്കാലം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കും.
അപകടങ്ങള്‍ പറ്റി ജോലി തുടരാന്‍ പറ്റാതെ പോകുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും ബഹറൈന്‍ കേരളീയ സമാജത്തില്‍ മലയാളികളുമായി സംവദിക്കവെ മുഖ്യമന്ത്രി പറഞ്ഞു.