സ്വത്തുതര്‍ക്കം; രണ്ടാനച്ഛന്‍ ആസിഡ് ഒഴിച്ചയാള്‍ മരിച്ചു

കണ്ണൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മുഖത്ത് ആസിഡൊഴിച്ചും വെട്ടിപ്പരിക്കേല്പിച്ചും രണ്ടാനച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ മരിച്ചു. ചികിത്സയിലായിരുന്ന പേരാവൂര്‍ മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജു ചാക്കോ (50) ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മരിച്ചത്. ഒക്ടോബര്‍ 29-നാണ് ബിജു ആക്രമിക്കപ്പെട്ടത്.

അന്നേ ദിവസം പുലര്‍ച്ചെ മണത്തണ ടൗണിലെ കുളത്തിലേക്ക് പോവുന്നതിനിടെയാണ് സംഭവം.ബിജുവിന്റെ രണ്ടാനച്ഛന്‍ മങ്കുഴി ജോസ് (67) സഹായി വളയങ്ങാടിലെ വെള്ളായി കടവത്തും കണ്ടി ശ്രീധരന്‍ (58) എന്നിവര്‍ റിമാന്‍ഡിലാണ്.

പരേതനായ ചാക്കോയുടെയും ലീലാമ്മയുടെയും മകനാണ് ബിജു ചാക്കോ. ഭാര്യ: ഷെല്‍മ.മകന്‍:ലിയോ. സഹോദരങ്ങള്‍: ബിന്ദു, ബിനു, ലിജോ.

 

Top