ലോകത്തിലെ ഏറ്റവും വലിയവിഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ലോക ജനത ഒരു ദിവസം കാണുന്നത് 100 കോടി മണിക്കൂറത്രേ.
സാധാരണ ഗതിയില്‍പ്രകാരം ഒരു വ്യക്തിക്ക് ഇത്രയും മണിക്കൂര്‍ വിഡിയോ കാണണമെങ്കില്‍ 1 ലക്ഷം വര്‍ഷം ആയുസ്സ് വേണ്ടി വരും. യൂ ട്യൂബിന്റെ ഒഫീഷ്യല്‍ ബ്ലോഗിലാണ് ഇക്കാര്യമുള്ളത്.
യൂട്യൂബ് റിപ്പോര്‍ട്ട് പ്രകാരം 2014ല്‍ പ്രതിദിന കാഴ്ച 30 കോടിയായിരുന്നു. 2015 അവസാനത്തോടെ 50 കോടിയുമായിരുന്നു. എന്നാല്‍ 2017ല്‍ വന്‍വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്താകമാനം ഇന്റര്‍നെറ്റ് ഉപഭോഗത്തിലുണ്ടായ വര്‍ധനവാണ് യൂട്യൂബിലെ കാഴ്ചക്കാരെ കൂട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മുന്‍കാലത്തേക്കാള്‍ ഗുണമേന്മയുള്ള തരത്തില്‍ ഇന്റര്‍നെറ്റിന് വേഗത കൈവരിക്കാനായിട്ടുണ്ട്.