ന്യൂഡല്‍ഹി: ഐപിഎല്‍ സീസണില്‍ മങ്കാദിംഗ് ഒഴിവാക്കാന്‍ പുതിയ നിര്‍ദേശം മുന്നോട്ടുവെച്ച് ആര്‍ അശ്വിന്‍. മങ്കാദിംഗ്(ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്ന രീതി) സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക്ക് ടാഗ് ചെയ്തിട്ട ട്വീറ്റിനാണ് അശ്വിന്‍ മറുപടി നല്‍കിയത്.
ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ ബൗളിംഗ് ക്രീസിന് പുറത്ത് കടന്നാല്‍ ബൗളര്‍ക്ക് ഒരു പന്ത് അധികമായി നല്‍കണം. ആ പന്തില്‍ ബാറ്റ്‌സ്മാന്‍ പുറത്തായാല്‍ ബാറ്റിംഗ് ടീമിന്റെ സ്‌കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറക്കുകയും വേമണം. നോ ബോളില്‍ ബാറ്റ്‌സ്മാന് ഫ്രീ ഹിറ്റിന്റെ ആനുകൂല്യം നല്‍കുന്നതുപോലെ ബൗളര്‍ക്കും അവസരം ലഭിക്കണമെന്നായിരുന്നു അശ്വിന്റെ മറുപടി.