ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളില്‍ നിന്നും ജിഎസ് ടി ഈടാക്കാമെന്ന് കൗണ്‍സില്‍. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികള്‍ ഇനി ജിഎസ്ടി നികുതി അടക്കണം. 2022 ജനുവരി 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് സോഫ്ട് വെയര്‍ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നല്‍കുന്നത്.
പല ഹോട്ടലുകളും ജി എസ് ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഫിറ്റ്‌മെന്റ് പാനല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം അര്‍ബുദത്തിനുള്ള മരുന്നുകളുടെ ജിഎസ്ടി 12 ല്‍ നിന്ന് 5 ശതമാനമായും കുറച്ചിട്ടുണ്ട്. കൊവിഡ് മരുന്നുകള്‍ക്ക് നല്‍കിയിരുന്ന ഇളവ് ജിഎസ്ടി കൗണ്‍സില്‍ ഡിസംബര്‍ 31 വരെ നീട്ടി.