ആധാര്‍ ബന്ധിപ്പിക്കല്‍; അവസാന തീയതി വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശങ്ങള്‍ അയയ്ക്കരുതെന്ന് നിര്‍ദേശം

aadhar

ന്യൂഡല്‍ഹി മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അയയ്ക്കുന്ന ശബ്ദ സന്ദേശങ്ങളിലോ എസ്എംഎസുകളിലോ അവസാന തീയതി ഉള്‍പ്പെടുത്തരുതെന്ന് മൊബൈല്‍ കമ്പനികള്‍ക്കു ടെലികമ്യൂണിക്കേഷന്‍സ് വകുപ്പിന്റെ നിര്‍ദേശം.

കെവൈസി പ്രകാരം ആധാര്‍ ബന്ധിപ്പിക്കലിനുള്ള തീയതി സംബന്ധിച്ച് സുപ്രീംകോടതി അന്തിമ ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. അവസാന വാദം കേട്ടു വിധി പ്രസ്താവിക്കുന്നതുവരെ കാലാവധി നീട്ടിനല്‍കുകയായിരുന്നു. അതിനാല്‍ ഇതുസംബന്ധിച്ച എന്തു ആശയവിനിമയവും ശബ്ദസന്ദേശമോ എസ്എംഎസോ വഴി ആധാര്‍ ബന്ധിപ്പിക്കലിന്റെ അവസാന തീയതി പരാമര്‍ശിക്കരുതെന്നാണു നിര്‍ദേശം. ഈമാസം 13നു സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Top