കര്‍ണാടകയിലെ കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാന്‍ നിര്‍ദേശം

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനത്തിന്റെയും രണ്ടാഴ്ചത്തെ കര്‍ഫ്യൂവിന്റെയും പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട സാഹചര്യത്തില്‍ കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം.

കര്‍ണാടക കൊളീജിയറ്റ് എജുക്കേഷന്‍ വകുപ്പാണ് സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ നിര്‍ദേശിച്ചത്. 2021-22 അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കുലറിലൂടെ അറിയിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളജുകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി അധ്യാപകര്‍ വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കാനാണ് നിര്‍ദേശം. അതത് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ നിര്‍ദേശനാസുരണം ജീവനക്കാര്‍ക്ക് ജോലി തുടരാമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

 

Top