മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ന്യൂഡല്‍ഹി : മുത്തലാഖ് ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അത് പിന്‍വലിക്കണമെന്നും മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്.

ബില്‍ തയ്യാറാക്കിയത് മുസ്ലീം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് വിമര്‍ശിച്ചു.

മുത്തലാഖ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് വ്യക്തിനിയമ ബോര്‍ഡിന്റെ വിമര്‍ശനം.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നാല്‍ മുത്തലാഖിനു വിധേയമാകുന്ന ഭാര്യയ്ക്കു ഭര്‍ത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ, നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു ഭാര്യയ്ക്കു കോടതിയോട് ആവശ്യപ്പെടാം.

ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലിയുള്ള ഇസ്‌ലാമിക വിവാഹമോചന രീതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു.

Top