സോൾ : അഴിമതിക്കേസിൽ പുറത്താക്കപ്പെട്ട ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് പാർക്ക് ഗെൻ ഹൈയ്ക്ക് 30 വർഷം തടവ്ശിക്ഷ നൽകണമെന്ന് ദക്ഷിണ കൊറിയൻ പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.
അഴിമതിയും അധികാര ദുർവിനിയോഗവും നടത്തിയ ആദ്യത്തെ വനിതാ നേതാവിൻെറ പ്രവർത്തി രാജ്യത്തിന് അപമാനകരമായെന്നും രാജ്യത്തിന്റെ വളർച്ചയെ ബാധിച്ചെന്നും പ്രോസിക്യൂട്ടർമാർ ഉന്നയിച്ചു.
സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയിലാണ് ചൊവ്വാഴ്ച കേസിൽ വാദം നടന്നത്. പാര്‍ക്ക് ഗെന്‍ ഹൈ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ കോടതി ശിക്ഷിക്കുന്ന മൂന്നാമത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റാകും ഇവർ. പാർക്ക് കോടതിയിൽ ചൊവ്വാഴ്ച എത്തിയിരുന്നില്ല.