പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; എസ്‌ഐക്കെതിരെ പോക്‌സോ കേസെടുത്തു

Untitlerape

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്‌ഐക്കെതിരെ പോക്‌സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പരാതി. പേരൂര്‍ക്കട പൊലീസാണ് കേസടുത്തത്.

പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. എന്നാല്‍ സംഭവത്തെതുടര്‍ന്ന് എസ് ഐ ഒളിവിലാണ്.

Top