കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിക്കെതിരെ വിദ്യാര്‍ഥി പ്രതിഷേധം

മലപ്പുറം:കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവാദ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ യുവജന-വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. എംഎസ്എഫ് ഫ്രറ്റേണിറ്റി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമുണ്ടായത്.

പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് തടഞ്ഞതോടെ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇതിനെതുടര്‍ന്ന് പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചതോടെ കോഴിക്കോട് മലപ്പുറം ജില്ലകളിലേക്കുള്ള ഗതാഗതം നിലച്ചു.

ഉപരോധത്തെ തുടര്‍ന്ന് ദേശീയപാത 66-ല്‍ അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസിന്റെ പ്രവേശന കവാടത്തില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മുഖ്യമന്ത്രി കാമ്പസിനകത്ത് പ്രവേശിച്ച ശേഷമായിരുന്നു പ്രതിഷേധം തുടങ്ങിയത്. അതിനിടെ, മുഖ്യമന്ത്രി പങ്കെടുക്കുന്ന സംവാദ പരിപാടി കൃത്യസമയത്ത് കാലിക്കറ്റ് സര്‍വ്വകലശാല സെമിനാര്‍ കോംപ്ലക്‌സില്‍ ആരംഭിച്ചു. മന്ത്രി കെ.ടി. ജലീല്‍ അടക്കമുള്ളവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Top