protest against Devikulam congress candidate

ദേവികുളം: ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ത്ഥിയായ ആര്‍ രാജാറാമിനെ എ കെ മണി അനുകൂലികള്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കി. കെപിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ എ കെ മണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം.

ഇന്ന് രാവിലെയാണ് മൂന്നാര്‍ ഐഎന്‍ടിയുസി ഓഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എ കെ മണി തന്നെ വീണ്ടും ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അന്തിമഘട്ടത്തിലാണ് രാജാറാമിന്റെ പേര് ഉയര്‍ന്നുവന്നത്. കഴിഞ്ഞദിവസം ഇത്തരമൊരു വാര്‍ത്ത പ്രചരിച്ചപ്പോള്‍ത്തന്നെ മൂന്നാറിലെ പാര്‍ട്ടി ഓഫീസ് അടച്ചുപൂട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായത്.

Top