വയനാട്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് വയനാടും കാസര്‍കോടും രാജി. ഹരിത വയനാട് ജില്ലാ പ്രസിഡന്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസര്‍കോട് ജില്ലാ പ്രസിഡന്റ് സാലിസ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി ശര്‍മ്മിളയും രാജിവെച്ചു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസിനെതിരെ വനിതാ കമ്മീഷനില്‍ നല്‍കിയ ലൈംഗീക അധിക്ഷേപ പരാതി പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു.