സ്ത്രീ വിരുദ്ധ പരാമര്‍ശം ; ഗൂഗിളിനെതിരെ അമേരിക്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നു

Untitled-1-google

ടെക്ക് ഭീമന്‍ ഗൂഗിളിനെതിരെ അമേരിക്കയില്‍ പ്രതിഷേധം കത്തിപ്പടരുന്നു.

സ്ത്രീ ജീവനക്കാരെ അപമാനിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഗൂഗിള്‍ ആസ്ഥാനത്തും മറ്റിടങ്ങളിലും പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഗൂഗിളിനെ പൂര്‍ണമായും അധിക്ഷേപിക്കുന്ന പോസ്റ്ററുകളാണ് അമേരിക്കന്‍ തെരുവോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്.

കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി സോഷ്യല്‍മീഡിയകളിലും ഗൂഗിളിനെതിരെ പ്രതിഷേധം ശക്തമാണ്. ഒപ്പം, സ്റ്റീവ് ജോബ്‌സിനെയും ആപ്പിള്‍ ബ്രാന്‍ഡിനെയും വാഴ്ത്തുന്ന പോസ്റ്ററുകളും കാണാം.

സോഫ്റ്റ്‌വെയര്‍ മേഖലയില്‍ അടക്കമുള്ള ടെക്‌നിക്കല്‍ ജോലികള്‍ക്ക് ജനിതകപരമായി തന്നെ സ്ത്രീകള്‍ അനുയോജ്യരല്ലെന്ന ഗൂഗിള്‍ എന്‍ജിനീയറുടെ നിലപാടാണ് വന്‍ വിവാദമായത്. സംഭവം വിവാദമായതോടെ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മാപ്പു പറഞ്ഞെങ്കിലും പ്രതിഷേധം തുടരുകയാണ്.

Top