കൊട്ടിയം: കെ-റെയില്‍ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്തെ വഞ്ചിമുക്കില്‍ ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ക്കായെത്തിയപ്പോഴായിരുന്നു സംഭവം.
റിട്ടയേര്‍ഡ് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോളൊഴിച്ചത്. കയ്യില്‍ ലൈറ്ററുമായായിരുന്നു കുടുംബത്തിന്റെ പ്രതിഷേധം. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
അതേസമയം, കോഴിക്കോട് ഫറോക്കിലും കെ-റെയില്‍ പദ്ധതി ഉദ്യോഗസ്ഥരെ തടഞ്ഞു. പുറ്റെക്കാട് ഭാഗത്താണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ തടഞ്ഞത്. പൊലീസ് സംരക്ഷണത്തോടെ സര്‍വ്വേ നടപടികള്‍ പുരോഗമിക്കവെയായിരുന്നു പ്രതിഷേധം.