പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുകേഷ് അംബാനിയുടെയും കോലം കത്തിച്ച് പഞ്ചാബിലെ കർഷകർ. പുതുതായി നടപ്പിലാക്കിയ കാർഷിക നിയമത്തോടുള്ള വിയോചിപ്പാണ് കർഷകരെ കോലം കത്തികലിലേക്ക് നയിച്ചത്. ദസറക്ക് രാവണനെ കത്തിക്കുന്ന പരമ്പരാഗത രീതി അനുകരിച്ചാണ് മോദിയുടെ കോലം കര്‍ഷകര്‍ കത്തിച്ചത്. ഭതിൻഡ, സംഗത്, സംഗ്രൂർ, ബർണാല, മലർകോട്ല, മന്‍സ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇത്തരത്തില്‍ കോലം കത്തിച്ചു.
ഹരിയാനയിലും സമാനമായ പ്രതിഷേധം നടന്നു. ഭാരതിയ കിസാൻ യൂണിയന്റെയും മറ്റു കാർഷിക സംഘടനകളുടെയും നേതൃത്വത്തിലാണ് പ്രേക്ഷോപങ്ങൾ നടന്നത്. കാർഷിക സമരം ഒത്തുതീർപ്പാക്കാൻ കഴിഞ്ഞ ദിവസം കേന്ദ്രം വിളിച്ച ചർച്ച പരാജയപ്പെട്ടിരുന്നു.