കോണ്‍ഗ്രസ്സിന്‌റെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്. കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചാണ് മാര്‍ച്ച്. പിസിസികളുടെ നേതൃത്വത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് നടത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കും. കൂടാതെ വരും ദിവസങ്ങളില്‍ കര്‍ഷക ദിനാചരണം, രാഷ്ട്രപതിക്ക് നിവേദനം നല്‍കല്‍ എന്നിവയും ഉണ്ടാകും.
രാജ്യത്ത് കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയ്ക്കാണ് ഇന്നലെ രാഷ്ട്രപതി ബില്ലില്‍ ഒപ്പുവെച്ചത്. ഇതോടെ ബില്ല് നിയമമായി. പ്രതിഷേധം ശക്തമാക്കാനാണ് മിക്ക സംഘടനകളുടെയും നീക്കം. നിയമത്തിനെതിരെ ഭരണഘടനയുടെ 32ആം അനുഛേദ പ്രകാരം ടി എന്‍ പ്രതാപന്‍ എംപി ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. കേരളമടക്കമുള്ള സംസ്ഥാനങ്ങളും വരും ദിവസങ്ങളില്‍ കോടതിയെ സമീപിച്ചേക്കും.