പത്മാവതിക്കെതിരെ പ്രതിഷേധം കടുക്കുന്നു ; രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ ആത്മഹത്യ

pathmavath

ജയ്പുര്‍: പത്മാവതി സിനിമയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി രാജസ്ഥാനിലെ നഹര്‍ഗഢ് കോട്ടയില്‍ ആത്മഹത്യ.

പത്മാവതിക്കെതിരായ പ്രതിഷേധമെന്ന നിലയില്‍ ജീവനൊടുക്കുകയാണെന്നു സമീപത്തെ പാറയില്‍ എഴുതിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സമീപത്തുള്ള പാറകളില്‍ സിനിമയ്‌ക്കെതിരെയുള്ള മുദ്രാവാക്യങ്ങളും എഴുതിവച്ചിട്ടുണ്ട്.

ഒരു പാറയില്‍ ‘പത്മാവതിയെ എതിര്‍ത്ത്’ എന്നും, മറ്റൊന്നില്‍ ‘പ്രതിമകളെ കത്തിക്കില്ലെന്നും ഞങ്ങള്‍ കൊല്ലുകയേ ഉള്ളു’വെന്നും എഴുതിയിട്ടുണ്ട്.

ബ്രഹ്മപുരി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

അതേസമയം, ആത്മഹത്യയാണോ കൊലപാതകമാണോയെന്നു സ്ഥിരീകരിച്ചിട്ടില്ല. മരിച്ചയാളെയും തിരിച്ചറിഞ്ഞിട്ടില്ല.

ജയ്പുരില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയാണു നഹര്‍ഗഢ് കോട്ട.

എന്നാലിതു ആത്മഹത്യയാകാമെന്നും ഇങ്ങനെയല്ല ഞങ്ങളുടെ പ്രതിഷേധ രീതിയെന്നും കര്‍ണി സേന പ്രസിഡന്റ് മഹിപാല്‍ സിങ് മക്രാന അറിയിച്ചു. സംഭവത്തെ നിശിതമായി വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റെ രീതി കൈവിട്ടുപോയെന്നു ബിജെപിയും അഭിപ്രായപ്പെട്ടു. സാഹചര്യങ്ങളുടെ ഗുണഫലം മറ്റാരോ എടുക്കുകയാണെന്നും ബിജെപി നേതാവ് വൈഭവ് അഗര്‍വാള്‍ ആരോപിച്ചു.

padmavati.jpg.image.784.410

എന്നാല്‍, ഇതൊരു പ്രേതകഥയെ അനുസ്മരിപ്പിക്കുന്നുവെന്നും നമ്മള്‍ ഒരു ജനാധിപത്യത്തിലാണു ജീവിക്കുന്നതെന്നു വിശ്വസിക്കാനാകുന്നില്ലെന്നുമാണ് സംവിധായകന്‍ ശ്യാം ബെനഗല്‍ പറഞ്ഞത്.

Top